Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shocks Germany

Europe

ജ​ര്‍​മ​നി​യെ ന​ടു​ക്കി ചാ​ര​വൃ​ത്തി കേ​സ്: മു​ന്‍ ബിഎ​ന്‍ഡി മേ​ധാ​വി അ​ഗ​സ്റ്റ് ഹാ​നിം​ഗ് അ​റ​സ്റ്റിൽ

ബ​ര്‍​ലി​ന്‍: ജ​ര്‍​മനി​യു​ടെ വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ ബിഎ​ന്‍ഡി​യു​ടെ (Bundensachrichtendienst BND) മു​ന്‍ മേ​ധാ​വി അ​ഗ​സ്റ്റ് ഹാ​നിം​ഗ് ( 80) ചാ​ര​വൃ​ത്തി​ക്കും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നും അ​റ​സ്റ്റി​ലാ​യി. ജ​ര്‍​മൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ച​രി​ത്ര​ത്തെ​ത്ത​ന്നെ പി​ടി​ച്ചു​കു​ലു​ക്കി​യ നാ​ട​കീ​യ​മാ​യ നീ​ക്ക​ത്തി​ല്‍, ഫെ​ഡ​റ​ല്‍ ക്രി​മി​ന​ല്‍ പോ​ലീ​സ് ഓ​ഫീ​സ് (BKA) സം​ഘം ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ മു​ന്‍​സ്റ്ററി​ന​ടു​ത്തു​ള്ള നോ​ര്‍​ഡ്വാ​ള്‍​ഡെ​യി​ലെ വ​സ​തി​യി​ല്‍ നി​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​സ്റ്റഡി​യി​ലെ​ടു​ത്ത​ത്.

ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ബിഎ​ന്‍ഡി​യി​ലെ മ​റ്റൊ​രു മു​ന്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​യ മാ​ന്‍​ഫ്രെ​ഡ് ഡി.​യെ ബ​വേ​റി​യ​യി​ല്‍ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹാ​നിം​ഗി​ന്‍റെ മു​ന്‍ ഓ​ഫീ​സ് മേ​ധാ​വി​യാ​യി​രു​ന്ന മാ​ന്‍​ഫ്രെ​ഡ് ഡി. 2026 ​വ​സ​ന്ത​കാ​ലം വ​രെ ബി.​എ​ന്‍.​ഡി​യി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന ആ​ളാ​ണ്. ഫെ​ഡ​റ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ജ​ന​റ​ലാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​ങ്ങ​ള്‍ പ​ണം ന​ല്‍​കി വാ​ങ്ങി; വി​ദേ​ശ ശ​ക്തി​ക​ള്‍​ക്ക് ചോ​ര്‍​ത്തി​യെ​ന്ന് സം​ശ​യം

രാ​ജ്യ​ത്തി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്ത​ല്‍, രാ​ജ്യ​ദ്രോ​ഹം, വി​ദേ​ശ ശ​ക്തി​ക​ള്‍​ക്ക് വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്ത​ല്‍ എ​ന്നീ ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ബി.​എ​ന്‍.​ഡി ആ​സ്ഥാ​ന​ത്തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന മാ​ന്‍​ഫ്രെ​ഡ് ഡിയി​ല്‍ നി​ന്ന് പ​ണം ന​ല്‍​കി ഹാ​നിം​ഗ് അ​തീ​വ ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ വാ​ങ്ങി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഓ​ഫീ​സി​ലെ ഉ​ന്ന​ത​ത​ല ര​ഹ​സ്യാ​ന്വേ​ഷ​ണ അ​വ​ലോ​ക​ന​ത്തി​നാ​യി ത​യ്യാ​റാ​ക്കി​യ വി​വ​ര​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ചോ​ര്‍​ത്തി​യ​ത്. ത​ന്‍റെ അ​ന്താ​രാ​ഷ്ട്ര ക​ണ്‍​സ​ള്‍​ട്ടിം​ഗ് ബി​സി​ന​സിന്‍റെ ഭാ​ഗ​മാ​യി ഈ ​വി​വ​ര​ങ്ങ​ള്‍ മ​റി​ച്ചു​വി​ല്‍​ക്കാ​നാ​യി​രു​ന്നു ഹാ​നിം​ഗി​ന്റെ പ​ദ്ധ​തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. റ​ഷ്യ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ക്രെം​ലി​നി​ലെ കേ​ന്ദ്ര​ങ്ങ​ളു​മാ​യും ഇ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

ബ്ലോക്ക് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ണ തു​മ്പ്; സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും കാ​ര​ണ​മാ​യി

ഹാം​ബ​ര്‍​ഗ് സം​രം​ഭ​ക ക്രി​സ്റ്റീന ബ്ലോ​ക്കിന്‍റെ മ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യി​ല്‍ നി​ന്നു​ള്ള വി​വ​ര​ച്ചോ​ര്‍​ച്ച​യെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ സൂ​ച​ന​ക​ള്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന ര​ഹ​സ്യ ഓ​പ്പ​റേ​ഷ​നു​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് രാ​ജ്യ​ദ്രോ​ഹ​ത്തി​ലേ​ക്ക് വി​ര​ല്‍​ചൂ​ണ്ടു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്.

കൂ​ടാ​തെ, ബാ​ള്‍​ട്ടി​ക് രാ​ജ്യ​ത്തി​ലെ ഒ​രു ബാ​ങ്കി​ന്‍റെ ത​ക​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹാ​നിം​ഗി​ന്റെ സ​ര്‍​ക്കാ​ര്‍ പെ​ന്‍​ഷ​ന്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ക​ണ്ടു​കെ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളാ​ണ് മു​ന്‍ ഇ​ന്റ​ലി​ജ​ന്‍​സ് മേ​ധാ​വി​യെ ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ ഇ​ട​പാ​ടു​ക​ളി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.

1998 മു​ത​ല്‍ 2005 വ​രെ ബി.​എ​ന്‍.​ഡി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന അ​ഗ​സ്റ്റ് ഹാ​നിം​ഗ്, പി​ന്നീ​ട് വു​ള്‍​ഫ്ഗാ​ങ് ഷോ​യ്ബി​ള്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ജ​ര്‍​മ​നി​യു​ടെ സു​ര​ക്ഷാ ഏ​ജ​ന്‍​സി​ക​ളു​ടെ പ​ര​മോ​ന്ന​ത ത​ല​വ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ​റി​ലാ​യ ഇ​രു​വ​രേ​യും കാ​ള്‍​സ്റൂ​ഹി​ലെ ഫെ​ഡ​റ​ല്‍ കോ​ര്‍​ട്ട് ഓ​ഫ് ജ​സ്റ്റി​സി​ന്  മു​ന്നി​ല്‍ ഹാ​ജ​രാ​ക്കും. ജ​ര്‍​മനി​യു​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യെ​ത്ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന ഈ ​സം​ഭ​വം യൂ​റോ​പ്യ​ന്‍ രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ല്‍ വ​ലി​യ അ​മ്പ​ര​പ്പാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up